രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്ന വിദ്യാർത്ഥി പ്രതിനിധികൾക്ക് ഫിലിം ഫ്രറ്റേണിറ്റി സൗജന്യ ഭക്ഷണം വിതരണം ആരംഭിച്ചു. ടാഗോർ തിയറ്ററിൽ ക്രമീകരിച്ചിട്ടുള്ള  പ്രത്യേക സ്റ്റാളിലൂടെ ഭക്ഷണ വിതരണം ചെയ്യുന്നത്. സ്റ്റുഡന്റ് ഡെലിഗേറ്റ് ഐ ഡി ഉപയോഗിച്ച് പ്രത്യേക കൗണ്ടറിൽ നിന്നും ഉച്ച ഭക്ഷണം വാങ്ങാവുന്നതാണ്. തുടർച്ചയായി എട്ടാമത്തെ വർഷമാണ് സംഘടന ചലച്ചിത്രമേളയിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്.