പ്രണയത്തിലെ നിയമ കുരുക്കുകളുടെ കഥ പറയുന്ന ജാഫർ പനാഹിയുടെ നോ ബിയേഴ്സ് ഞായറാഴ്ച പ്രദർശിപ്പിക്കും.ചിക്കാഗോ മേളയിൽ പുരസ്കാരം നേടിയ സിനിമശ്രീ പദ്മനാഭയിൽ ഉച്ചക്ക് 12 :30 നാണ് പ്രദർശിപ്പിക്കുക.

സിനിമാ നിർമ്മാണത്തിനും സ്വതന്ത്ര പ്രതികരണത്തിനും ഇറാനിൽ വിലക്ക് നേരിടുന്ന പനാഹി ഒളിക്യാമറ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്സ് ചിത്രീകരിച്ചിരിക്കുന്നത്.