സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ – രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ആദ്യ ഗോളടിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലയിലെ മുഴുവൻ മേജർ ആശുപത്രിയിലെയും ബ്ലോക്ക് ആശുപത്രികളിലെയും മെഡിക്കൽ സൂപ്രണ്ടുമാർ, ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാർ, അരോഗ്യകേരളം ഓഫീസ് ജീവനക്കാർ തുടങ്ങിയവർ ഗോൾ ചലഞ്ചിൽ പങ്കെടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി സെല്‍ഫി കോര്‍ണറും ഒരുക്കിയിരുന്നു. പൊതുജനങ്ങളും ചലഞ്ചിന്റെ ഭാഗമായി. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ വിവിധയിടങ്ങളില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിവിധ ബോധവത്ക്കരണ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ കോർപറേഷൻ കൗൺസിലർ റെജി ജോയ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി പി ശ്രീദേവി, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ എൻ സതീഷ്, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ടി കെ ജയന്തി, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി എ ഹരിതാ ദേവി, ടെക്നിക്കൽ അസിസ്റ്റന്റ് പി കെ രാജു, കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീം അസിസ്റ്റന്റ് മാനേജറും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ ഫുട്ബോൾ താരം ടി ജി പുരുഷോത്തമൻ തുടങ്ങിയവർ ഗോൾ ചലഞ്ചിൽ പങ്കെടുത്തു.