കൊച്ചി താലൂക്ക് സിറ്റിറേഷനിങ് ഓഫീസിനും താലൂക്ക് സപ്ലൈ ഓഫീസിനും വേണ്ടി നിര്‍മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഡിസംബര്‍ 16) രാവിലെ 9.30 ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വ്വഹിക്കും. ചുള്ളിക്കല്‍ കൊച്ചങ്ങാടി റോഡിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

ചടങ്ങില്‍ കെ.ജെ മാക്സി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, എം.എല്‍.എമാരായ കെ,ബാബു, കെ.എൻ ഉണ്ണികൃഷ്ണൻ, കൊച്ചി കോര്‍പ്പറേഷൻ മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, കൊച്ചി കോര്‍പ്പറേഷൻ ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ബേബി തമ്പി, ട്രീസ മാനുവല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് നിബിൻ,രമണി അജയൻ, കെ.ഹസീന അബ്ദുള്‍ സലാം, നീതു വിനോദ്, കെ.എല്‍.ജോസഫ്, ലീജ തോമസ്, രസികല പ്രിയരാജ്, പി.ടി ഫ്രാൻസിസ്, കോര്‍പ്പറേഷൻ കൗണ്‍സിലര്‍മാരായ എം.ഹബീബുള്ള, ബാസ്റ്റിൻ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.