തരിയോട് ഗ്രാമപഞ്ചായത്ത് മൂട്ടാലയില് പുതുതായി നിര്മ്മിച്ച കുടിവെള്ള കിണറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു നിര്വ്വഹിച്ചു. വാര്ഡ് മെമ്പര് കെ.എന്.ഗോപിനാഥന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പട്ടികവര്ഗ്ഗ വികസന പദ്ധതിയില് ഉള്പ്പെടുത്തി 2,70,000 രൂപ ചെലവഴി ച്ചാണ് കിണര് നിര്മ്മിച്ചത്. മുട്ടാല കോളനിയിലെ പത്തോളം കുടുംബങ്ങളാണ് ഗുണഭോക്താക്കള്. ചടങ്ങില് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, മെമ്പര്മാരയ കെ.വി ഉണ്ണികൃഷണന്, വല്സല നളിനാക്ഷന്, സിബി എഡ്വേര്ഡ്, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, വാര്ഡ് വികസന സമിതി സെക്രട്ടറി വി. റോബിന്, എ.ഡി.എസ് പ്രസിഡണ്ട് ജെസി ദേവസ്യ, മുന്പഞ്ചായത്ത് അംഗം പെണ്ണമ്മ തറപ്പത്ത് തുടങ്ങിയവര് സംസാരിച്ചു.