ലൈംഗികത, അക്രമം  തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്സ്കി  സംവിധാനം ചെയ്ത സ്പാനിഷ്  ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദർശനം ബുധനാഴ്ച. 1973ൽ പുറത്തിറങ്ങിയ ചിത്രം  ദി സർറിയൽ സിനിമ ഓഫ് അലഹാന്ദ്രോ ജോഡ്രോവ്സ്കി എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സംവിധായകൻ തന്നെ നായകനായുമെത്തുന്ന ചിത്രം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തികളെ പുറത്താക്കി വിശുദ്ധ പർവതത്തിൽ കയറാൻ ശ്രെമിക്കുന്ന ആൽക്കമിസ്റ്റിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. കാൻ ഉൾപ്പടെ വിവിധ മേളകളിൽ  മികച്ച പ്രതികരണം നേടിയ ചിത്രം  ന്യൂ തിയറ്ററിൽ ബുധനാഴ്ച രാത്രി 8:30ന് ആണ് പ്രദർശിപ്പിക്കുന്നത്.