കേരളശേരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രല്‍ കപ്പ് വിതരണവും ആര്‍ത്തവ സുരക്ഷ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കേരളശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തക അഞ്ജന പദ്ധതി വിശദീകരിച്ചു. പദ്ധതി മുഖേന 190 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു.

പരിപാടിയില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ഷാജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. നന്ദിനി, പഞ്ചായത്തംഗങ്ങളായ ടി. സഞ്ജന, പി.സി സുധ, കെ.പി. പ്രീത, ടി. ഷീല, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.