സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംരംഭക തൊഴില്‍ സാധ്യതകള്‍, നൈപുണ്യവികസനം, വിപണി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും യുവതീ-യുവാക്കളുടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ അന്വേഷകര്‍ക്കും നൂതന സംരംഭകര്‍ക്കും വിദഗ്ധരുമാരും സംശയ നിവാരണത്തിനും വിവിധ സര്‍ക്കാര്‍ പദ്ധതി ആനുകൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും തൊഴില്‍സഭയില്‍ അവസരമൊരുക്കി.
ശ്രീകൃഷ്ണപുരം ട്രഷറി ഹാളില്‍ നടന്ന പരിപാടി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. സുകുമാരന്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ സി. ഹരിദാസന്‍, എം. സുമതി, കെ. ഗിരിജ, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. മനോജ്, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം. കുഞ്ഞഹമ്മദ് കുട്ടി, പി. പങ്കജവല്ലി, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ടി. സൗമ്യ എന്നിവര്‍ സംസാരിച്ചു.