കോട്ടയം ജില്ലാ കേരളോത്സവം 2022 കലാ-കായിക മത്സരങ്ങളിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 226 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി ഓവറോൾ കിരീടം സ്വന്തമാക്കി. ചങ്ങനാശേരി നഗരസഭ 147 പോയിന്റോടെ രണ്ടാം സ്ഥാനവും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 93 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ മഹേശ്വർ അശോകാണ് കലാപ്രതിഭ. ചങ്ങനാശ്ശേരി നഗരസഭയിലെ നന്ദന സുരേഷ് കലാതിലകമായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചങ്ങനാശേരി നഗരസഭയുടെ മിഥുൻ മുരളി കായിക പ്രതിഭയായി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി നഗരസഭയുടെ കായിക പ്രതിഭ ടി. എസ്. അലീന, സീനിയർ പുരുഷ വിഭാഗത്തിൽ അജിൻ രാജും, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അമല ജോണുമാണ്(ചങ്ങനാശ്ശേരി നഗരസഭ) മറ്റ് കായിക പ്രതിഭകൾ.

യുവ വാഴപ്പള്ളി ക്ലബ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ക്ലബ് വിഭാഗത്തിൽ 25,000 രൂപയും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ യുവ ചങ്ങനാശ്ശേരി ക്ലബ് 15,000 രൂപയും ട്രോഫിയും ഏറ്റുവാങ്ങി. 107 കായികമത്സരങ്ങളും 43 കലാമത്സരങ്ങളുമാണ് സംഘടിപ്പിച്ചത്.
വിജയികൾക്ക് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ടി. എസ് ശരത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, സാക്ഷരതാ മിഷൻ കോ- ഓർഡിനേറ്റർ വി.വി. മാത്യു, ബ്ലോക്ക് -ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാതല കേരളോത്സവം
മത്സര ഫലങ്ങൾ (യഥാക്രമം ഒന്ന്, രണ്ട്)

വോളിബോൾ – ഈരാറ്റുപേട്ട നഗരസഭ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

ഫുട്‌ബോൾ- കോട്ടയം നഗരസഭ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്

കബഡി- വൈക്കം ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

വടംവലി- ഈരാറ്റുപേട്ട നഗരസഭ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്
20-20 ക്രിക്കറ്റ്- ഈരാറ്റുപേട്ട നഗരസഭ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്
ബാസ്‌ക്കറ്റ് ബോൾ- ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, പാലാ നഗരസഭ