രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു   . ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് വോട്ടെടുപ്പ് . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.

1. registration.iffk.in എന്നതാണ്  വെബ്‌സൈറ്റ് വിലാസം
2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന്  IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.

1 .എ പ്ലേസ് ഓഫ് യുവര്‍ ഓണ്‍  (കോഡ്  : IC001)
2 .ആലം  (കോഡ്  : IC002 )
3 .കണ്‍സേണ്‍ഡ് സിറ്റിസണ്‍  (കോഡ്: IC003 )
4 .കണ്‍വീനിയന്‍സ് സ്‌റ്റോര്‍  (കോഡ്: IC004 )
5 .കോര്‍ഡിയലി യുവേഴ്‌സ്  (കോഡ്  : IC005 )
6 .ഡിക്ലറേഷന്‍ (അറിയിപ്പ്) (കോഡ്  : IC006 )
7 .ഹൂപ്പോ  (കോഡ്  : IC007 )
8 .കെര്‍  (കോഡ്  : IC008 )
9 .ക്ലൊണ്ടൈക്ക്  (കോഡ്  : IC009)
10 .ലൈക്ക് ആന്‍ ആഫ്റ്റര്‍ന്യൂണ്‍ ഡ്രീം (നന്‍ പകല്‍ നേരത്തു
മയക്കം) (കോഡ്  : IC010 )
11 .മെമ്മറി ലാന്‍ഡ്  (കോഡ്  : IC011 )
12 .ഔവര്‍ ഹോം  (കോഡ്  : IC012)
13 .ടഗ് ഓഫ് വാര്‍  (കോഡ്  : IC013 )
14 .ഉതാമ  (കോഡ്  : IC014 )

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍  സമ്മാനിക്കും.