കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചുള്ള ആസാദി ക അമൃത് മഹോത്സവ് എന്നിവയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള ഓൺലൈൻ മത്സരങ്ങളുടെ എൻട്രി നൽകാനും മത്സരത്തിന് അപേക്ഷിക്കാനുമുള്ള തീയതി 20 വരെ നീട്ടി. നേരത്തെ 15 ആയിരുന്നു അവസാന തീയതി. ജനുവരി 9 മുതൽ 15 വരെ നിയസഭാങ്കണത്തിലാണ് അന്താരാഷ്ട്ര പുസ്തകമേള.പുസ്തകാസ്വാദനം, പദ്യപാരായണം, കഥ പറച്ചിൽ, കാർട്ടൂൺ മത്സരങ്ങളാണ് നടത്തുന്ന്. വിശദവിവരങ്ങൾക്ക്: klibf.niyamasabha.org.