ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന പരാതിപരിഹാര അദാലത്ത് ജനസമക്ഷം 2022ൽ 84 അപേക്ഷകൾ പരിഗണിച്ചു. ഒരെണ്ണം കലക്ടർ നേരിട്ട് തീർപ്പാക്കി.

റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹ്യനീതി – വനിതാ ശിശു വികസനം, ജലസേചനം, വാട്ടർ അതോറിറ്റി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ്  പരിഗണിച്ചത്. റവന്യൂ – 49, പൊതുമരാമത്ത് (റോഡ്സ് വിഭാഗം) – 1, ജലസേചനം – 3, സിവിൽസപ്ലൈസ് -1, വാട്ടർ അതോറിറ്റി – 2, വിദ്യാഭ്യാസം -1, മുൻസിപ്പാലിറ്റി – 1, തദ്ദേശസ്വയംഭരണം – 18, മറ്റ് വകുപ്പുകൾ – 8 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ വകുപ്പ് തിരിച്ചുള്ള എണ്ണം. പരാതികൾ പരിശോധിച്ച് അടുത്ത അദാലത്തിന് മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകി.ചാലക്കുടി മെർച്ചൻ്റ്‌സ് ജൂബിലി ഹാളിൽ നടന്ന അദാലത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ചാലക്കുടി തഹസിൽദാർ ഇ എൻ രാജു, ഇരിഞ്ഞാലക്കുട ആർഡിഒ എം കെ ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.