പട്ടിക വര്‍ഗ വികസന വകുപ്പ് പരമ്പരാഗത തൊഴില്‍ പ്രോത്സാഹന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പമെന്റ് (സി. എം. ഡി) സംഘടിപ്പിച്ച മുള, ഈറ്റ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സമാപിച്ചു. നാളിയാനി കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സമാപന സമ്മേളനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. നാളിയാനി, കോഴിപ്പിള്ളി, തടിയനാല്‍ ഊര് കൂട്ടങ്ങളില്‍ നിന്നായി 24 പേര്‍ 12 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം ജെ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി. എം. ഡി അസോസിയേറ്റ് പ്രൊഫ. പി.ജി അനില്‍ പദ്ധതി വിശദീകരിച്ചു. ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ ജി. അനില്‍ കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി മോള്‍ മാത്യു, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ലാലി ജോസി, വാര്‍ഡ് മെമ്പര്‍ ഷൈല സുരേഷ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലിജി കെ.ഡി, ഊര് മൂപ്പന്‍ പി.എ ഗോപി, പി. വി. രവീന്ദ്രന്‍, പി.ജി. സുധാകരന്‍, ട്രയ്‌നര്‍ കണ്ണപ്പന്‍, സംഘം പ്രസിഡന്റ് രാജന്‍ എ.എന്‍, എസ്. ടി പ്രൊമോട്ടര്‍ അര്‍ജുന്‍, സി.എം.ഡി പ്രൊജക്റ്റ് ഓഫീസര്‍ ടിജോ തോമസ് എന്നിവര്‍ സംസാരിച്ചു.