സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബറിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തും. കമ്മീഷൻ ആസ്ഥാനത്ത് ഡിസംബർ 19ന് നടക്കുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും അംഗങ്ങളും പങ്കെടുക്കും. രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും. ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് എത്തണം.