വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തും വാട്ടര്‍ അതോറിറ്റി ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ ജലഗുണനിലവാര പരിശോധനാ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ജോയ് അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് കെമിസ്റ്റ് പ്രവീണ്‍ പാപ്പച്ചന്‍ പദ്ധതി വിശദീകരിച്ചു. വാട്ടര്‍ അതോറിറ്റി ജില്ലാ ലാബ് കെമിസ്റ്റുമാരായ ആഷ്‌ലി ജോസ്, ആതിര അഭിലാഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
മണിയാറന്‍കുടി കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ക്യാമ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിജി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, പി. വി. അജേഷ്‌കുമാര്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുനില്‍, വിന്‍സ് സജീവ് എന്നിവര്‍ സംസാരിച്ചു.