മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം മൊബൈല്‍ ആപ്പ് അധിഷ്ഠിത യൂസര്‍ ഫീ സമാഹരണം ആരംഭിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവും വിശദാംശങ്ങളും വീട്ടുടമയ്ക്ക് ഹരിതമിത്രം മൊബൈല്‍ ആപ്പിലൂടെ നിരീക്ഷിക്കാനാകും. കെല്‍ട്രോണാണ് സാങ്കേതിക സഹായം നല്‍കുന്നത്.