സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ചൊല്ല് -ഓണ്‍ലൈന്‍ പ്രശ്നോത്തരിയുടെ രണ്ടാം ഘട്ട നറുക്കെടുപ്പ് ജില്ലാ പോലീസ് മേധാവി വി. യു. കുര്യാക്കോസ് നിര്‍വഹിച്ചു. ശനിയാഴ്ച (17) വൈകിട്ട് 3 ന് ജില്ലാ പോലീസ് മേധാവിയുടെ ചേംബറില്‍ ഫേസ്ബുക്ക് ലൈവായി നടന്ന നറുക്കെടുപ്പിന് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ്‌കുമാര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 15 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ നിന്ന് 26 ഉത്തരങ്ങള്‍ ലഭിച്ചു. ഇതില്‍ രണ്ട് ചോദ്യങ്ങള്‍ക്കും ശരിയുത്തരം അയച്ച 20 പേരില്‍ നിന്ന് നറുക്കെടുത്താണ് മൂന്ന് വിജയികളെ കണ്ടെത്തിയത്. ഇടുക്കി പൈനാവ് സ്വദേശി ജിനുമോന്‍ ഷാജി, കോട്ടയം സ്വദേശി ഗോപീകൃഷ്ണന്‍ കെ ജി, സേനാപതി സ്വദേശി ഗില്‍ഗ തങ്കച്ചന്‍ എന്നിവരാണ് വിജയികള്‍. വിജയികള്‍ക്ക് ഫലകവും പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. ഓഫീസില്‍ നിന്ന് അറിയിക്കുന്ന മുറയ്ക്ക് തിരിച്ചറിയല്‍ രേഖയുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തി സമ്മാനങ്ങള്‍ സ്വീകരിക്കാം. മൂന്നാം ഘട്ട മല്‍സരത്തിനുള്ള ചോദ്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 19 ന് രാവിലെ 10 മണി വരെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലെ മെസഞ്ചര്‍ മുഖേന ഉത്തരങ്ങള്‍ അയക്കാം.
