കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി ഇടുക്കിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കട്ടപ്പന ദീപ്തി കോളേജിൽ നടത്തിയ ആഘോഷ പരിപാടികൾ പ്രശസ്ത നാടകകൃത്തും സീരിയൽ രചയിതാവുമായ കെ.സി. ജോർജ് കട്ടപ്പന ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്.സൂര്യലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ലസ്റ്റർ കൺവീനർ ടി.ആർ. സൂര്യദാസ്, കലാമണ്ഡലം ഹരിത, കലാമണ്ഡലം സി.എൽ ശരത്, രാജേഷ് ലാൽ എന്നിവർ സംസാരിച്ചു. കലാപരീക്ഷകളിൽ വിജയികളായവർക്കുള്ള മെഡലുകൾ ചടങ്ങിൽ കെ.സി. ജോർജ് വിതരണം ചെയ്തു. തുടർന്ന് കരോൾ ഗാന മത്സരം, കേക്ക് വിതരണം, ഗായകൻ രാജേഷ് ലാൽ കട്ടപ്പന നയിച്ച ഗാനമേള എന്നിവയും ഉണ്ടായിരുന്നു.