വി.എച്ച്.എസ്.ഇ സ്‌കൂൾ എൻ എസ് എസ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം 20 ന് നടക്കും. തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ രാവിലെ 9 ന്  നടക്കുന്ന ‘മഹിതം’ പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും.  ഡയറക്ടറേറ്റ് ലെവൽ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് അവാർഡ് ദാനവും ഇതോടൊപ്പം നടക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 14 ജില്ലകളിൽ നിന്നുള്ളവർക്കുളള പുരസ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും. സംസ്ഥാനത്താകെ 16,000 വിദ്യാർഥികൾ പങ്കെടുക്കുന്ന 337 ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.