ജില്ലയിലെ വികസന പ്രവര്ത്തനങ്ങള് സംബന്ധിച്ച് ജില്ലാ ഇന്ഫര്മേഷന് ഓഫീസ് നിര്മ്മിക്കുന്ന അര മണിക്കൂര് ദൈര്ഘ്യമുള്ള പരിപാടികള് ആഴ്ച്ചയില് ഒരു ദിവസം പ്രാദേശിക ചാനലുകള് വഴി സംപ്രേക്ഷണം ചെയ്യുന്നതിനായി ജില്ലയിലെ പ്രധാന പ്രാദേശിക ചാനലുകളില് നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ചാനലുകള് വിശദമായ അപേക്ഷ, ചാനലിനെ സംബന്ധിച്ച വിവരങ്ങള് എന്നിവ ഉള്പ്പടെ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇന്ഫര്മേഷന് ഓഫീസ്, സിവില് സ്റ്റേഷന്, കോഴിക്കോട് 673020 എന്ന വിലാസത്തിലേക്ക് ഡിസംബര് 26 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക്: 0495-2370225