തൊടുപുഴ ബ്ലോക്ക് ക്ഷീരമേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത് നിര്‍വഹിച്ചു. ജനകീയാസൂത്രണം 2022-2023 പദ്ധതി പ്രകാരം വനിതാ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണ പദ്ധതി, പട്ടികജാതി ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി, മിനി ഡയറി ഫാം ആധുനികവത്കരണം, സൈലേജ് നിര്‍മ്മാണ യൂണിറ്റ് എന്നീ പദ്ധതികളാണ് ക്ഷീരകര്‍ഷകര്‍ക്കായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ബിജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്ലോറി കെ പൗലോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോബി മാത്യു, ജിജോ ജോര്‍ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വെല്‍ഫെയര്‍ ഓഫീസര്‍ ജയലളിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തൊടുപുഴ ക്ഷീരവികസന ഓഫീസര്‍ റിനു തോമസ് പദ്ധതി വിശദീകരണം നടത്തി. ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ ജോബിയ ജോയ് സ്വാഗതവും ആഗിമോള്‍ ആന്റണി കൃതജ്ഞതയും പറഞ്ഞു.