വടകര നഗരസഭ ഹരിയാലി ഹരിതകർമ്മസേന സംഗമം നടത്തി. പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ പരിപാലനം, വടകര മാതൃക, വടകര ഗ്രീൻ ടെക്നോളജി സെന്ററിന്റെ ഭാവി എന്നീ വിഷയങ്ങളിൽ നവകേരള നിർമ്മാണം ജില്ലാ കോഡിനേറ്റർ പി. പ്രകാശൻ, ഹരിയാലി റിസോഴ്സ് പേഴ്സൺ കെ.ശ്രീനാഥ് എന്നിവർ ക്ലാസ്സെടുത്തു.

ഈർക്കിൽ ഉല്പന്ന നിർമ്മാണ വിദഗ്ധൻ എം.കെ രമേശൻ, എൽഇഡി ബൾബ് നിർമ്മാണ വിദഗ്ധൻ കെ പവിത്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയിൽ കൗൺസിലർമാരായ എം.ബിജു, സജീവ് കുമാർ പി, സിന്ധു പ്രേമൻ, ടി. കെ പ്രഭാകരൻ, വി. കെ അസീസ് മാസ്റ്റർ, സി. കെ. കരീം, എപി പ്രജിത, ശുചിത്വമിഷൻ മുൻ ഡയറക്ടർ ഫിലിപ്പ്, സിഡിഎസ് ചെയർപേഴ്സൺ റീന വി, പ്രോജക്ട് ഓഫീസർ യൂ സന്തോഷ് കുമാർ എച്ച്.എസ് വിൻസെന്റ് എന്നിവർ സംസാരിച്ചു.