ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജിന്റെയും സഹകരണത്തോടെ സില്‍ക്കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജ കിരണ്‍ 2022-23 പരിപാടിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജില്‍ നടന്ന സെമിനാര്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ഇ.എം.സി കേരള റിസോഴ്സ് പേഴ്സണ്‍ എ. നിയാസ് ‘ജീവിതശൈലിയും ഊര്‍ജ്ജ സംരക്ഷണവും’ വിഷയത്തില്‍ ക്ലാസെടുത്തു.വാരാഘോഷത്തോടനുബന്ധിച്ച് നടന്ന റാലി കോളെജ് പ്രിന്‍സിപ്പാള്‍ ആര്യാട് സനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

പരിപാടിയുടെ ഭാഗമായി സോളാര്‍ സ്ട്രീറ്റ് ലൈറ്റ് നിര്‍മ്മാണം, സോളാര്‍ ഇന്‍സ്റ്റലേഷന്‍ എന്നിവയില്‍ യുവതീ യുവാക്കള്‍ക്ക് പരിശീലനം, ഹ്രസ്വചിത്ര മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുമാരി, രഞ്ജിത്, അനെര്‍ട്ട് ജില്ലാ ഓഫീസര്‍ പി.പി പ്രഭ, കെ.എസ്.ഇ.ബി റിട്ട. എന്‍ജിനീയര്‍ രാമകൃഷ്ണന്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ എ. ഷര്‍ഫുദ്ദീന്‍, സംഘം ഡയറക്ടര്‍ കെ. മാലി, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.