ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലൊരുക്കിയ മണൽശിൽപം കൗതുകമുണർത്തുന്ന കാഴ്ചയായി. ശില്പത്തിന്റെ ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവ്വഹിച്ചു.

വയനാട് സ്വദേശിയും ശിൽപിയുമായ ബിനുവും സംഘവുമാണ് മത്സ്യകന്യകയുടെ മനോഹര രൂപം മണലിൽ തീർത്തത്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് എന്നും മണലിൽ എഴുതിയിട്ടുണ്ട്. ഡിസംബർ 24 മുതൽ 28 വരെയാണ് വാട്ടർ ഫെസ്റ്റ്. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.