കേരള വ്യവസായ വകുപ്പ്, കേരള ഇന്‍ഡസ്ട്രീസ് ഫോറം, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ‘സംരംഭത്തിലേയ്ക്ക് ഒരു ചുവട്’ എന്ന പേരില്‍ ഡിസംബര്‍ 26 ന് കേരളത്തിന്റെ വ്യാവസായിക ഇടനാഴിയായ കഞ്ചിക്കോട്ടേക്ക് യാത്ര സംഘടിപ്പിക്കുന്നു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. 40 പേര്‍ക്കാണ് അവസരം. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രയുടെ ഭാഗമാകാം. സംരംഭ രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അതത് മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികള്‍ നയിക്കുന്ന ക്ലാസുകള്‍, വലുതും ചെറുതുമായ സംരംഭങ്ങളുടെ സന്ദര്‍ശനം എന്നിവ ഉണ്ടാകും. 9947086128 ല്‍ വിളിച്ചും വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയും സീറ്റ് ബുക്ക് ചെയ്യാമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.