പഞ്ചായത്തിലെ 1700 കുടുംബങ്ങളില്‍ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമിട്ട് എടച്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1700 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്യുന്നത്.

എടച്ചേരി ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുക്കൊണ്ട് എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാര്‍, വെറ്റിനറി സര്‍ജന്‍ എന്നിവര്‍ പങ്കെടുത്തു.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കു ശേഷം അധികമുള്ള മുട്ട പ്രാദേശിക വിപണനം നടത്തുന്നതിലൂടെ സ്ത്രീകള്‍ക്ക് മികച്ച വരുമാന മാര്‍ഗ്ഗവും കോഴി വളര്‍ത്തലിലൂടെ ലക്ഷ്യമിടുന്നുണ്ട്.