2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും യോഗം ഡിസംബര്‍ 28 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്നതിനാവശ്യമായ മാതൃകാ ഫോറത്തിലുള്ള ഐ.ഡി കാര്‍ഡ് ഫോട്ടോ പതിപ്പിച്ച് സ്‌കൂള്‍ മേധാവി സീല്‍ വെച്ച് അന്നേ ദിവസം നല്‍കണം. അപ്പീല്‍ മുഖേന പങ്കെടുക്കുന്നവരും യോഗത്തില്‍ സംബന്ധിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
