കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഡിസംബര്‍ 31 ന് നടക്കും. ഡിസംബര്‍ 31 ന് രാത്രി എട്ട് മുതല്‍ 2023 ജനുവരി ഒന്നിന് പുലര്‍ച്ചെ ഒന്ന് വരെ അഞ്ച് മണിക്കൂറാണ് യാത്ര. 39 പേര്‍ക്കാണ് അവസരം. 10 വയസിന് മുകളില്‍ 5999 രൂപയും അഞ്ചിനും പത്തിനുമിടയില്‍ 2999 രൂപയുമാണ് ചാര്‍ജ്ജ്. സംഗീതവിരുന്നും അത്താഴവിരുന്നും യാത്രയില്‍ ഉണ്ടാകും. ബുക്കിങ്ങിന് 9947086128 ല്‍ ബന്ധപ്പെടാം.
