തൂണേരി ബ്ലോക്ക് ഹരിത കർമ്മ സേനാ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ മനോജ്
കുമാർ എ.ടി മുഖ്യ പ്രഭാഷണം നടത്തി. ഹരിത കർമ്മ സേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
ഏഴ് പഞ്ചായത്തിലേയും ഹരിത കർമ്മ സേനാംഗങ്ങൾ പ്രവർത്തനാനുഭവങ്ങൾ പങ്കുവെച്ച് ചർച്ചയിൽ പങ്കെടുത്തു. നവകേരളം റിസോഴ്സ് പേഴ്സൺ കെ.കുഞ്ഞിരാമൻ ചർച്ച ക്രോഡീകരണം നടത്തി സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ വർണ്ണശബളമായ ഘോഷയാത്ര ശുചിത്വ ഗീതം ആലപിച്ചുകൊണ്ട് നടത്തി. ഏഴ് പഞ്ചായത്തുകളിലേയും ഹരിത കർമ്മ സേനാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജയപ്രകാശ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കുമാരി വിസ്മയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് മെമ്പർ നജ്മ സി.വി.എം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു പുതിയോട്ടിൽ, ഇന്ദിര കെ.കെ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അമ്പുജം, ഡാനിയ , നജ്മ ബീവി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ ടി.കെ സ്വാഗതവും സെക്രട്ടറി ശുചീന്ദ്രൻ നന്ദിയും പറഞ്ഞു.