മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചു നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് പരിസരങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 20,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നല്‍കിയതിനു രണ്ടു ഹോട്ടലുകളില്‍നിന്നാണ് പിഴത്തുക ഈടാക്കിയത്. ഒരു ഹോട്ടല്‍ താല്‍ക്കാലികമായി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയാല്‍ ഹോട്ടലുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നു ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. അനധികൃതമായി കച്ചവടം നടത്തിയ പൊരി, ലോട്ടറി വില്‍പനക്കാരെയും ഒഴിപ്പിച്ചു.