2022-23 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള അവസാനഘട്ട അലോട്ട്‌മെന്റിലേക്കും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഡിസംബർ 23 മുതൽ ഡിസംബർ 25 വൈകിട്ട് 5 വരെ നൽകാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയവർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള പുതിയ NOC രജിസ്‌ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.