ജലജന്യരോഗങ്ങള്‍ പടരുന്നതു തടയുന്നതിനായി പ്രത്യേക സ്‌ക്വാഡ് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാരശാലകളിലും ദേവസ്വം ബോര്‍ഡ് മെസിലും പരിശോധന നടത്തി. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നിര്‍ദേശത്തേത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഏപ്രണ്‍, മാസ്‌ക്, തൊപ്പി എന്നിവ ധരിക്കാതെ ജോലിചെയ്ത മെസിലെ ജീവനക്കാരോടു ഇവ ധരിക്കണമെന്നു നിര്‍ദേശം നല്‍കി. അടുക്കളയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാനും അഴുക്കുവെള്ളം ഒഴുക്കുന്ന ഓടയുടെ മുകള്‍ ഭാഗം മൂടാനും നിര്‍ദേശം നല്‍കി. ആരോഗ്യകാര്‍ഡ്് ഇല്ലാത്ത കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. പില്‍ഗ്രിം സെന്റര്‍ രണ്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന മൊബൈല്‍ ചാര്‍ജിങ് കേന്ദ്രത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.