സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന റീ ബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടിമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് അടിമാലിയില്‍ ക്രിസ്തുമസ്, പുതുവത്സര ഉല്‍പ്പന്നമേള നാട്ട് രുചി 2022 തുടങ്ങി. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് മേള സ്റ്റാളിന്റെ ഉദ്ഘാടനവും, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ് ഫുഡ് സ്റ്റാളിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
ദേശിയപാതയോരത്ത് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്താണ് പത്ത് ദിവസത്തെ മേള. റീ ബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സംരംഭകരുടെ വിവിധ ഉത്പന്നങ്ങളാണ് മേളയില്‍ എത്തിച്ചിട്ടുള്ളത്. കേക്കുകള്‍, വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍, നാടന്‍ ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി വരും ദിവസങ്ങളില്‍ കലാസന്ധ്യയും അരങ്ങേറും. അടിമാലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്തംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.