കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവര്‍ സംയുക്തമായി നടപ്പിലാക്കുന്ന അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗങ്ങളുടെ മൂല്യ വര്‍ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ വച്ച് 2023 ജനുവരി മൂന്ന് മുതല്‍ 11 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കോഴ്‌സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം എന്നിവ ജിഎസ്ടി ഉള്‍പ്പെടെ 1,770 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ www.kied.info വെബ്‌സൈറ്റ് വഴി ഡിസംബര്‍ 27ന് മുന്‍പ് അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484- 2532890, 2550322, 7012376994.