കരോള്‍ ഗാനങ്ങള്‍ ആലപിച്ചും മധുരം വിളമ്പിയും തിരുപ്പിറവി ആഘോഷങ്ങളില്‍ പങ്കാളികളായി കളക്ടറേറ്റ് ജീവനക്കാര്‍. കളക്ടറേറ്റ് സ്റ്റാഫ് വെല്‍ഫയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടി ജില്ലാ കളക്ടറുടെ ചുമതല കൂടിയുള്ള എ. ഡി. എം അനില്‍ ജോസ് ഉദ്ഘാടനം ചെയ്തു.  ജീവനക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്രിസ്മസ് അലങ്കാരങ്ങള്‍, കരോള്‍ തുടങ്ങി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ട ആഘോഷ പരിപാടികളാണ് സിവില്‍ സ്റ്റേഷനില്‍ നടന്നത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, ഹുസൂര്‍ ശിരസ്തദാര്‍ എസ്.രാജശേഖരന്‍, ഫിനാന്‍സ് ഓഫീസര്‍ പ്രദീപ് കുമാര്‍, ലോ ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് ഭാരവാഹികള്‍, കലക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കാളികളായി.