ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്  സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം സംസ്ഥാന സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയായി.
ഐ ആൻ്റ് പിആർഡി ഫോട്ടോഗ്രാഫർമാർ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ  പകർത്തിയ ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വികസനോന്മുക പ്രവർത്തനങ്ങളുടെ നാൽപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

മന്ത്രിസഭാ വാർഷികം, സംസ്ഥാന സർക്കാറിൻ്റെ ഓണാഘോഷം, എംടി വാസുദേവൻ നായരുടെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം, നവീകരിച്ച ഫറോഖ് പാലം ഉദ്ഘാടനം, ഐസൊലേഷൻ വാർഡ് ഉദ്ഘാടനം, ലഹരി വിരുദ്ധ പരിപാടികൾ, വിവിധ മേളകൾ, വിത്യസ്ത വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾ,
ബേപ്പൂർ ഫെസ്റ്റ് സീസൺ വൺ, തുടങ്ങി നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

പാരിസൺസ് ഗ്രൗണ്ടിലെ ഫുഡ്‌ ആൻഡ്‌ ഫ്ളീ മാർക്കറ്റിന് സമീപത്താണ് ഫോട്ടോ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി, അഡീഷണൽ ടൂറിസം ഡയറക്ടർ പ്രേം കൃഷ്ണൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ ചടങ്ങിൽ സന്നിഹിതയായിരുന്നു.