പാൽവെളിച്ചം ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയർ സി.എസ് അമൃത റിപ്പോർട്ട് അവതരണം നടത്തി. കോൺട്രാക്ടർ ലൗലി തോമസിനെ ചടങ്ങിൽ ആദരിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അറുപത്തിനാലര ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 4 ക്ലാസ് റൂമും ഒരു ഓഫീസ് റൂമും അടങ്ങുന്നതാണ് പുതിയ കെട്ടിടം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി , തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.എം വിമല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ടി വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.എൻ ഹരീന്ദ്രൻ, കെ.എം രാധാകൃഷ്ണൻ, റുഖിയ സൈനുദീൻ, നഗരസഭ കൗൺസിലർ റ്റിജി ജോൺസൺ, സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ വിൽസൺ തോമസ്, എ.ഇ.ഒ എം എം ഗണേശൻ, ബി.പി.സി കെ അനുപ്, പ്രധാനധ്യാപിക ലിസ്റ്റിക്കുട്ടി ജോൺ തുടങ്ങിയവർ സംസാരിച്ചു.