24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ക്രിസ്മസ്-പുതുവത്സര കാലങ്ങളിലെ സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മ്മാണം, അനധികൃത മദ്യ വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത്, ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസും പോലീസും ചേര്‍ന്ന് ജനുവരി മൂന്ന് വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. ഡ്രൈവിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

ലഹരി കുറ്റകൃത്യങ്ങളെ കുറിച്ച് 0491 2505897 (കണ്‍ട്രോള്‍ റൂം), 1800 4252 919 (ടോള്‍ ഫ്രീ) എന്നീ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം. കൂടാതെ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പാലക്കാട് – 0491 2539260, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചിറ്റൂര്‍ – 04923 222272, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആലത്തൂര്‍ – 04922 222474, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മണ്ണാര്‍ക്കാട് – 04924 225644, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഒറ്റപ്പാലം – 04662 244488, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് – 0491 2526277 എന്നീ നമ്പറുകളിലും വിവരങ്ങള്‍ അറിയിക്കാം.