കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും കമ്പളക്കാട് ഗവ. യു.പി സ്‌കൂള്‍ കെട്ടിടവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുറുമ്പാല ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. കമ്പളക്കാട് ഗവ. യു.പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍പ്പെടുത്തി 95 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്.

കുറുമ്പാലയില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും സ്‌കൂളിനായി വാഹനവും, ഹൈടെക് ലാബിലേക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ എന്നിവ അനുവദിക്കുമെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ എല്‍.എസ്.എസ്, യു.എസ്.എസ് ജേതാക്കളെ ആദരിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍, ഡി.ഡി.ഇ കെ ശശിപ്രഭ, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എസ്.എം.സി ചെയര്‍മാന്‍ കാഞ്ഞായി ഉസ്മാന്‍, പ്രധാനധ്യാപകന്‍ കെ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

കമ്പളക്കാട് ജി.യു.പിയില്‍ ടി. സിദ്ദീഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍, മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, പി.ടി.എ പ്രസിഡന്റ് സമീര്‍ കോരകുന്നന്‍, പ്രധാനാധ്യാപിക ഷേര്‍ളി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.