സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി ‘ജീവതാള’ത്തിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മേലടി സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ -വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ഷക്കീല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍ പഞ്ചായത്തംഗങ്ങളായ ജയകൃഷ്ണന്‍ ചെറുകുറ്റി, ഷീബ പുല്‍പ്പാണ്ടി, ജിഷ കാട്ടില്‍, എം.കെ സിനിജ, തുടങ്ങിയവര്‍ സംസാരിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പ്രകാശന്‍, ഇ.ബൈജുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂടാടി സി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി സത്യന്‍ വളണ്ടിയര്‍മാര്‍ക്ക് ക്ലാസെടുത്തു. സി.എച്ച്.സിയിലെ ഡോ.ടി.കെ നീതു സ്വാഗതവും എല്‍.എച്ച്.എസ് പത്മിനി നന്ദിയും പറഞ്ഞു.