ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിൻ്റെ ഭാഗമായി ചാലിയം ബീച്ചിൽ പാട്ടിൻ്റെ ആവേശത്തിര  തീർത്ത് താമരശ്ശേരി ചുരം. മലയാളം, തമിഴ്, കന്നട, ഫാസ്റ്റ് നമ്പറുകളും അനുവാചക ഹൃദയങ്ങളിൽ ഓർമകളുടെ തിരയിളക്കം തീർക്കുന്ന ഒരു പിടി ഗാനങ്ങളുമായാണ് താമരശ്ശേരി ചുരം ചാലിയത്ത് ഒഴുകി എത്തിയ ആസ്വാദകരെ ആവേശഭരിതമാക്കിയത്.

ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ….,ആരാധികേ …,ഇരവാകവെ പകലാകവേ…,കുഞ്ഞോളം….,നിൻ ഹൃദയത്തിൻ ചന്ദന വാതിൽ, തുടങ്ങിയ  മെലഡി ഗാനങ്ങൾക്കൊപ്പം അലിഞ്ഞു ചേർന്നും തമിഴ്, കന്നട ഗാനങ്ങൾക്കൊപ്പം ചുവടുവെച്ചുംതാമരശ്ശേരി ചുരം ബാൻറിൻ്റെ  സ്വന്തം പാട്ടായ കുളവും തോടും വറ്റിയപ്പോൾ എന്ന് തുടങ്ങുന്ന പാട്ട് കൂടെ പാടിയും ആയിരങ്ങൾ പാട്ടിനൊപ്പം പങ്കുച്ചേർന്നു