ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ രണ്ടിന്റെ ഭാഗമായി നടത്തിയ ഫ്ലൈ ബോർഡ് ഡെമോ ശ്രദ്ധേയമായി. അത്ഭുത പ്രകടനം കാണാൻ ബേപ്പൂരിലെത്തിയവരെ ആവേശം കൊള്ളിച്ച കാഴ്ച്ചയായിരുന്നു ഫ്ലൈ ബോർഡ് ഡെമോ.

അതിസാഹസികമായി ഫ്ലൈ ബോർഡിൽ നിന്നു കൊണ്ട് അഭ്യാസപ്രകടനങ്ങൾ കാണിക്കുന്ന താരങ്ങൾ അത്ഭുതക്കാഴ്ച്ചയായിരുന്നു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സോസൈറ്റിയാണ് അഡ്വഞ്ചർ വാട്ടർ സ്പോർട്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.