കാലിക്കറ്റ് സർവകലാശാലയിൽ താരതമ്യ സാഹിത്യപഠനവകുപ്പിൽ നിലവിലുള്ള വകുപ്പുമേധാവി സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച പട്ടികജാതിയിൽപ്പെട്ട സീനിയർ അധ്യാപികയെ ഒഴിവാക്കി മറ്റൊഴാൾക്ക് അധികചുമതല നൽകുവാൻ ശ്രമം നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു. പരാതിയിൽ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് കമ്മീഷൻ നിർദേശം നൽകി.