അക്ഷയ ഊർജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് SRI 2022-23 എന്ന പദ്ധതിയിലൂടെ അനെർട്ട് ധനസഹായം നല്കുന്നു. ധനസഹായം ലഭിക്കുന്നതിനായി, അർഹതയുളള മുഖ്യ ഗവേഷകർ (Principal Investigators) നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ 2023 ജനുവരി 31ന് മുമ്പ് അനെർട്ടിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.anert.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. സംശയനിവാരണത്തിനായി info@anert.in എന്ന ഇ-മെയിൽ വിലാസത്തിലോ 1800 425 1803, 0471 2338077 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക.