ജില്ലയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിച്ചാണ് മോക് ഡ്രില്‍ തുടങ്ങിയത്. പഞ്ചായത്ത് തലത്തിലുള്ള എമര്‍ജന്‍സി റെസ്പോണ്‍സിബിള്‍ ടീമാണ് (ഇ.ആര്‍.ടി) ദുരന്ത നിവാരണത്തിന് കഴിയാതെ വന്നതോടെ താലൂക്ക് തലത്തിലേക്കും തുടര്‍ന്ന് ജില്ലാ തലത്തിലുമുള്ള ഐ.ആര്‍.എസ് ടീമിന് വിവരം നല്‍കിയത്. കേന്ദ്രസേന, വിവിധ വകുപ്പുകള്‍, രക്ഷപ്രവര്‍ത്തനതിനായുള്ള സന്നദ്ധ സേനകള്‍, ക്യാമ്പുകളിലേക്കുള്ള ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള രക്ഷ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ നടന്നത്.

ഉച്ചതിരിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട വേണ്ടി വന്ന പോരായ്മകളെയും, വെല്ലുവിളികളെയും , മുന്‍കരുതലുകളും, മോക്ഡ്രില്ലിലൂടെ ലഭിച്ച പാഠങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും എന്‍.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ലെഫ്റ്റനന്റ് മേജര്‍ ജനറല്‍ സുധീര്‍ ബഹാനുമായി ഐ.ആര്‍.എസ് ടീം ഓണ്‍ലൈനിലൂടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ജില്ലയില്‍ ഐ.ആര്‍.എസ് ഇന്‍സിഡന്റ് കമ്മാന്റര്‍ എ.ഡി.എം എന്‍.ഐ ഷാജു, ഐ.ആര്‍.എസ് ഒബ്സര്‍വര്‍ എന്‍.ഡി.ആര്‍.എഫ് എസ്.ഐ വീരേന്ദ്ര കുമാര്‍, ഐ.ആര്‍.എസ് ഒബ്സര്‍വർ കണ്ണൂര്‍ ഡി.എസ്.സി ഓഫീസ് എസ്. രാജശേഖരം, ഐ.ആര്‍.എസ് പ്ലാനിങ് സെക്ഷന്‍ ചീഫ് പി.വി അനില്‍, ഐ.ആര്‍.എസ് ലോജിസ്റ്റിക് സെക്ഷന്‍ ചീഫ് ജോയിന്റ് ആര്‍.ടി.ഒ ടി.പി യുസഫ്, എം.വി.ഐ പി.സുധാകരന്‍, ഐ.ആര്‍.എസ് സേഫ്റ്റി ഓഫീസര്‍ ഡെപ്യൂട്ടി ഡി.എം.ഒ സാവൻ സാറാ മാത്യു, ഐ.ആര്‍.എസ് മീഡിയാ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.ആര്‍.എസ് ഓപ്പറേഷന്‍ സെക്ഷന്‍ ചീഫ് നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.യു ബാലകൃഷ്ണന്‍, ഐ.ആര്‍.എസ് ലെയ്സണ്‍ ഓഫീസര്‍ ജോയി തോമസ്, ഐ.ആര്‍.എസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ പീറ്റര്‍, ജില്ലാ ഹോസ്പിറ്റല്‍ മാനന്തവാടി സൂപ്രണ്ട് വി.പി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

നെല്ലറച്ചാലില്‍ എന്‍.ഡി.ആര്‍.എഫ് ഒബ്‌സെര്‍വര്‍ ക്യാപ്ടന്‍ കിഷന്‍ സിങ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി, തഹസില്‍ദാര്‍മാരയ വി.കെ.ഷാജി, പി.കെ.ജോസഫ് തിരുനെല്ലി ആക്കൊല്ലിക്കുന്നില്‍ എന്‍.ഡി.ആര്‍.എഫ് ഒബ്‌സെര്‍വര്‍ എസ്.കെ.ഗുപ്ത, തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റ്യന്‍ തച്ചറക്കൊല്ലിയില്‍ രാജേന്ദ്ര സിങ്ങ്, തഹസിൽദാർ പി.യു.സിത്താര റാട്ടക്കൊല്ലിയില്‍ എന്‍.ഡി.ആര്‍.എഫ് ഒബ്‌സെര്‍വര്‍ വി.വി.അജേഷ്, തഹസില്‍ദാര്‍ ടോമിച്ചന്‍ ആന്റണി ലക്കിടയില്‍ ഒബ്‌സെര്‍വര്‍ ജസ്വിന്തര്‍ സിങ്ങ്, ഡോ.ആതിരരാവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഗ്നി രക്ഷാസേന ,പോലീസ്, ആരോഗ്യവകുപ്പ് , മോട്ടോര്‍ വാഹന വകുപ്പ്, സിവില്‍ ഡിഫന്‍സ് സേന തുടങ്ങി വിവിധ വിഭാഗങ്ങളും മോക് ഡ്രില്ലില്‍ അണിനിരന്നു.