താരകങ്ങള്‍ 2022 എന്ന പേരില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കലോത്സവത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങളും കുടുംബ സംഗമവും സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ബെന്നി, ഐ.സി.ഡി.എസ് സൂപ്രവൈസര്‍ ശരണ്യ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.