ഒല്ലൂക്കര മണ്ഡല ക്രൈസ്തവ സംഘടനയ്ക്ക് ശ്മശാനം പണിയുന്നതിന് അനുമതി നൽകി ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടു. ജില്ലയിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ അംഗം പി വി മുഹമ്മദ് ഫൈസൽ ഉത്തരവിട്ടത്. ശ്മശാനം പണിയുന്നതിനുള്ള സംരക്ഷണം പൊലീസ് നൽകും. എടപ്പാൾ മഹല്ല് ജമാഅത്ത് കമ്മിറ്റിയിൽ നിന്ന് സഫർ എന്ന വ്യക്തിയെ ഊരുവിലക്കി പുറത്താക്കിയതിൽ വഖഫ് ബോർഡ് സിഇഒ, മഹല്ല് കമ്മിറ്റി പ്രസിഡന്റ, ശങ്കരംകുളം പൊലീസ് എന്നിവരോട് അദാലത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 28 അപേക്ഷകൾ പരിഗണിച്ചു. അഞ്ച് പരാതികൾക്ക് പരിഹാരമായി. നാല് പരാതികൾ പുതിയതായി ലഭിച്ചു.