ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കോൺഫ്രൻസ് ഹാൾ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി 2021-22 സാമ്പത്തിക വർഷത്തിലുൾപ്പെടുത്തി 11,64,138 രൂപ വിനിയോഗിച്ചാണ് കോൺഫ്രൻസ് ഹാൾ നവീകരിച്ചത്.
നവീകരിച്ച കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മുഹമ്മദ് ഗസാലി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി സി ഷാഹിബാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആഷിദ കുണ്ടിയത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ ടി ഫിലോമിന ടീച്ചർ, കെ എച്ച് കയ്യുമ്മു, കെ വി കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, മെഡിക്കൽ ഓഫീസർ കെ എൻ അനു,പഞ്ചായത്തംഗങ്ങൾ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.