ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ പത്തനംതിട്ട ജില്ലയിലെ വിവര ശേഖരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ ഭവനത്തില്‍ നിന്നും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ചു.
വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. റിസര്‍ച്ച് ഓഫീസര്‍ പി. പദ്മകുമാര്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ കെ.ആര്‍. ഉഷ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മജീദ് കാര്യംമാക്കൂല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.എം. അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.