വയനാട് ജില്ലാ ഇലക്ഷന്‍ വിഭാഗം 2023 ലെ സ്വീപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/സാശ്രയ/അണ്‍ എയ്ഡഡ്/പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 5 ന് ഉച്ചയ്ക്ക് 1.30 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലാണ് മത്സരം നടക്കുന്നത്. ഇലക്ഷന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജനാധിപത്യം ആസ്പദമാക്കിയുള്ള മത്സരത്തില്‍ ഒരു കോളേജില്‍ നിന്നും 2 പേരടങ്ങുന്ന 1 ടീമിന് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം നല്‍കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അതാത് താലൂക്ക് ഇ-മെയിലിലൂടെ ജനുവരി 4 നകം രജിസ്റ്റര്‍ ചെയ്യണം. മാനന്തവാടി താലൂക്ക് ഇ-മെയില്‍: eromananthady@gmail.com ഫോണ്‍: 04935 242288, 8281659790, സു. ബത്തേരി താലൂക്ക് ഇ-മെയില്‍: erosby1@gmail.com ഫോണ്‍: 04936 226399, 9605425135, വൈത്തിരി താലൂക്ക് ഇ-മെയില്‍: erokpta@gmail.com ഫോണ്‍: 04936 255319, 7306565431.
